ഡല്‍ഹി: സിക്ക വൈറസ് രാജ്യത്തെ ഭീതിയിലാഴ്ത്തുകയാണ്. പലയിടത്തും രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. ഇതേത്തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രത നിര്‍ദ്ദേശം. ഗുജറാത്തില്‍ മൂന്ന്പേര്‍ക്ക് സിക്ക വൈറസ് സ്ഥിതീകരിച്ചിട്ടുണ്ട്.
രോഗബാധ തടയാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രം വ്യക്തമാക്കി. ഗുജറാത്തില്‍ ഗര്‍ഭിണി അടക്കം മൂന്ന് പേര്‍ക്ക് രോഗബാധയുണ്ടെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിരുന്നു.
ഈ രോഗബാധ ഇന്ത്യയില്‍ ആദ്യമായാണ് സ്ഥിരീകരിക്കുന്നത്. നാഡീവ്യൂഹത്തെ ബാധിക്കുന്നതാണ് സിക്കവൈറസ്. ഡങ്കിപ്പനി പടര്‍ത്തുന്ന കൊതുകുകളാണ് സിക്ക വൈറസും പടര്‍ത്തുന്നത്. ജനങ്ങള്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടത് അനിവാര്യമാണ്.
Discussion about this post