തിരുവനന്തപുരം: സീതാറാം യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം എതിര്‍പ്പുമായി കേരളാ ഘടകം. സംഘടനാ ചട്ടങ്ങള്‍ മറികടന്ന് മൂന്നാം തവണയും യെച്ചൂരിക്ക് അവസരം നല്‍കേണ്ടതില്ലെന്ന് സംസ്ഥാന നേതൃത്വം. ജനറല്‍ സെക്രട്ടറിമാര്‍ പാര്‍ലമെന്ററി പദവികള്‍ വഹിക്കേണ്ടതില്ലെന്നും ശക്തരായ മറ്റു നേതാക്കള്‍ പോളിറ്റ് ബ്യൂറോയിലുണ്ടെന്നും സംസ്ഥാന നേതൃത്വം. കേരള ഘടകത്തിന്റെ നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കേന്ദ്ര നേതൃത്വത്തെ അറിയിക്കും.
ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമായ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ കലാവധി ഈ ഓഗസ്റ്റില്‍ അവസാനിക്കാനിരിക്കേ അടുത്ത അവസരം ആര്‍ക്കെന്നതില്‍ തര്‍ക്കം ഉടലെടൂത്തിരുന്നു. പിന്തുണ ആവശ്യപ്പെട്ട് യെച്ചൂരി കോണ്‍ഗ്രസ് ഉപദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടീക്കാഴ്ച നടത്തുകയും ചെയ്തതാണ്.
എന്നാല്‍ രണ്ടില്‍ കൂടൂതല്‍ തവണ രാജ്യസഭയിലേക്ക് ഒരാള്‍ക്ക് അവസരം നല്‍കുന്നത് സംഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കാരാട്ട് പക്ഷം വീണ്ടും രാജ്യസഭയിലെത്താനുള്ള യെച്ചൂരിയുടെ ആഗ്രഹത്തിന് വിലങ്ങു തടിയായി.
വിഷയത്തില്‍ കാരാട്ട് പക്ഷത്തിനൊപ്പമാണ് കേരള ഘടകവും. രാജ്യസഭയിലേക്കിനി യെച്ചൂരിയെ പരിഗണിക്കേണ്ടതില്ലെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മൂന്നാം തവണയും യെച്ചൂരിക്ക് അവസരം നല്‍കേണ്ടതില്ല. പകരം വൃന്ദാ കാരാട്ട് അടക്കമുള്ളവര്‍ക്ക് അവസരം നല്കണമെന്നുള്ളതിനെ സംസ്ഥാന ഘടകം പരോക്ഷമായി പിന്തുണയ്ക്കുന്നു. കഴിഞ്ഞ ദിവസം ബംഗാള്‍ സിപിഎം സംസ്ഥാന ഘടകം രാജ്യസഭയിലേക്ക് യെച്ചൂരിയ്ക്ക് അവസരം നല്‍കണമെന്ന പ്രമേയം പാസാക്കി കേന്ദ്ര നേതൃത്വത്തിന് കത്തെഴുതിയിരുന്നു.
Discussion about this post