കൊച്ചി: പോലീസ് ആസ്ഥാനത്തിന്റെ ചുമതല ആരോപണ വിധേയനായ ടോമിന് ജെ. തച്ചങ്കരിക്ക് നല്കിയ സര്‍ക്കാര്‍ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി വീണ്ടും ഹൈക്കോടതി. നിക്ഷപക്ഷമായ അന്വേഷണത്തിന് ടോമിന് തച്ചങ്കരിക്ക് ക്രമസമാധാന, അഡ്മിനിസ്ട്രേഷന് ചുമതലകള്‍ നല്‍കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
നിയമനങ്ങളില്‍ സര്‍ക്കാരിന്റെ വിവേചനാധികാരം എന്നു പറഞ്ഞ് ഒഴിയാന്‍ പറ്റില്ല. ഇതില്‍ പൊതുതാല്‍പ്പര്യം കൂടിയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. വിജിലന്‍സ് അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി പരാമര്‍ശം.
Discussion about this post