കൊച്ചി: എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഞായറാഴ്ച വൈകിട്ട് കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിനുവച്ചശേഷം നാളെ ഉഴവൂരിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.
പ്രമേഹം മൂലം കരളിന്റെയും വൃക്കകളുടെയും പ്രവർത്തനം തകരാറിലായതിനെ തുടർന്ന് രോഗം മൂര്‍ച്ഛിച്ച അവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന് നിലനിര്‍ത്തിയിരുന്നത്. പ്രമേഹരോഗ ബാധിതനായ ഇദ്ദേഹത്തിന്റെ കരളിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലായതാണ് മരണത്തിലേക്ക് നയിച്ചത്.
ഹൃദയ സംബന്ധമായ രോഗങ്ങളെത്തുടര്‍ന്ന് ഈമാസം 11 ന് ആണ് വിജയനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരുമാസം മുന്‍പു കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ദിവസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞിരുന്നു. തുടര്‍ന്നു ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്കു ശേഷം വിശ്രമത്തിനായി വീട്ടിലേക്കു മടങ്ങിയിരുന്നു.
കോട്ടയം കുറിച്ചിത്താനം കാരാംകുന്നേൽ ഗോവിന്ദൻ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും ഏകമകനാണ്. വള്ളിച്ചിറ നെടിയാമറ്റത്തിൽ ചന്ദ്രമണിയമ്മയാണ് ഭാര്യ. വന്ദന, വർഷ എന്നിവർ മക്കൾ. രമണി സഹോദരിയാണ്.
Discussion about this post