തിരുവനന്തപുരം: മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. കെടിഡിഎഫ്സി എം.ഡിയായിര്‍ക്കെ ക്രമവിരുദ്ധമായി വായ്പ നല്കി, അവധിക്ക് വ്യാജരേഖ നല്കി തുടങ്ങിയ ആരോപണങ്ങളാണ് വിജിലന്‍സ് അന്വേഷിക്കുക.
നേരത്തെ സെന്‍കുമാര്‍ അവധിയിലായിരുന്ന കാലത്ത് സമര്‍പ്പിച്ച ചികിത്സാ രേഖകള്‍ വ്യാജമായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതില്‍ സെന്‍കുമാറിനെതിരെ കേസെടുത്തിരുന്നു. എന്നാല്‍ സെന്‍കുമാറിന് നല്‍കിയത് ശരിയായ ചികിത്സാ രേഖകളാണെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ തന്നെ വ്യക്തമാക്കിയിരുന്നു.
സര്‍ക്കാരുമായി തുറന്ന പോരാട്ടത്തിലൂടെ ഡി.ജി.പി പദവിയില്‍ തിരിച്ചെത്തിയ സെന്കുമാറെ വിരമിച്ച ശേഷം നിയമനടപടികള്‍ വിടാതെ പിടികൂടിയിരിക്കുകയാണ്.
Discussion about this post