ഡല്‍ഹി: കോണ്‍ഗ്രസുമായോ കോണ്‍ഗ്രസ് ഉള്ള മുന്നണിയുമായോ സഹകരിക്കില്ലെന്നതാണ് തങ്ങളുടെ നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിക്കെതിരായ മഹാസഖ്യസാധ്യതകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവരവെ നിലപാട് വ്യക്തമാക്കി സീതാറാം യെച്ചൂരി രംഗത്തെത്തിയത്.
എന്നാല്‍ ശരത് യാദവ് നേതൃത്വം നല്കുന്ന സമഗ്ര സംസ്കാരം രക്ഷിക്കൂ പ്രചരണവുമായി സഹകരിക്കും. ശരത് യാദവ് നേതൃത്വം നല്കുന്ന പരിപാടികളുമായി സഹകരിക്കുമെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പെട്ട മഹാസഖ്യത്തിന്റെ റാലികളില്‍ ഇത് വരെ പങ്കെടുക്കാത്ത പോലെ ഇനിയും പങ്കെടുക്കില്ലെന്നും യെച്ചൂരി പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി പങ്കെടുക്കുന്നത് കൊണ്ട് സിപിഐഎം പട്നയില്‍ ലാലു സംഘടിപ്പിച്ച മഹാറാലിയില്‍ പങ്കെടുത്തിരുന്നില്ല. ഇത് ചര്‍ച്ചകളുയര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് യെച്ചൂരിയുടെ പ്രചരണം.
Discussion about this post