ഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്റ് അഴിമതി കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച 30000 പേജുള്ള കുറ്റപത്രത്തില്‍ മുന്‍ വ്യോമസേന മേധാവി എസ്.പി ത്യാഗിയെയും നാല് വിദേശികളെയും പ്രതി ചേര്‍ത്തിട്ടുണ്ട്.
എയര്‍ ഫോഴ്സില്‍ ഉദ്യോഗസ്ഥനായിരിക്കെ അഗസ്റ്റ വെസ്റ്റ്ലാന്റ് ഇടപാടില്‍ അഴിമതി കാണിച്ചു എന്നായിരുന്നു ത്യാഗിക്കെതിരെയുള്ള ആരോപണം. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള വി.വി.ഐ.പികള്‍ക്ക് യാത്ര ചെയ്യുന്നതിനായി 3,600 കോടി രൂപ ചെലവില്‍ 12 ഹെലികോപ്ടറുകള്‍ വാങ്ങുന്നതിനായി 2010-ല്‍ ഉണ്ടാക്കിയതാണ് വിവാദമായ അഗസ്റ്റ വെസ്റ്റ്ലാന്റ് കരാര്‍.
അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ 2014-ല്‍ സര്‍ക്കാര്‍ കരാര്‍ റദ്ദാക്കി. ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്ന അഗസ്റ്റ വെസ്റ്റ്ലാന്റ് കമ്പനിയുടെ മാതൃസ്ഥാപനം ഇറ്റലിയിലുള്ള ഫിന്‍മെക്കാനിക്കയാണ്. കേസില്‍ ഇറ്റാലിയന്‍ കോടതി ഫിന്മെക്കാനിക്ക ഉദ്യോഗസ്ഥരെ ശിക്ഷിച്ചിരുന്നു.
Discussion about this post