തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന് വധഭീഷണി. ജനപക്ഷം നേതാവ് പി.സി ജോര്‍ജിനെതിരെ കേസ് എടുത്തതിന് ശേഷമാണ് വധഭീഷണി ഉണ്ടയതെന്ന് അവര്‍ പറഞ്ഞു. കത്തിലൂടെയാണ് ഭീഷണി ലഭിച്ചത്.
നിരവധി ഭീഷണിക്കത്തുകള്‍ തനിക്ക് കിട്ടിയതായി ജോസഫൈന് പറഞ്ഞു. മനുഷ്യ വിസര്‍ജ്യം തപാലില്‍ അയച്ചു തന്നതായും അവര്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട യുവനടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് പി.സി.ജോര്‍ജിനെതിരെ വനിതാ കമ്മിഷന് കേസെടുത്തത്. വാര്‍ത്താ സമ്മേളനത്തിലും ടെലിവിഷന്‍ ചര്‍ച്ചകളിലും അഭിമുഖങ്ങളിലും പി.സി.ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും വനിതാ കമ്മിഷിന്‍ കണ്ടെത്തിയിരുന്നു.
ക്രൂരമായ ആക്രമണമാണ് നേരിട്ടതെങ്കില്‍, നടിക്ക് എങ്ങനെയാണ് അടുത്ത ദിവസം തന്നെ അഭിനയിക്കാന്‍ കഴിഞ്ഞത്. ഡല്‍ഹിയിലെ നിര്‍ഭയയെപ്പോലെയാണ് താന്‍ ആക്രമിക്കപ്പെട്ടതെന്നാണ് നടി പറഞ്ഞിരുന്നത്. അങ്ങനെയെങ്കില്‍ നടി ഏത് ആശുപത്രിയിലാണ് ചികിത്സ തേടിയതെന്ന് വ്യക്തമാക്കണമെന്നും പി.സി.ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ അറസ്റ്റിലായ നടന് ദിലീപ് നിരപരാധിയാണെന്നും ജോര്‍ജ് അവകാശപ്പെട്ടിരുന്നു.
Discussion about this post