ഡല്‍ഹി: ഭീകര സംഘടന ലഷ്കര്ഇതൊയ്ബയ്ക്ക് ആയുധ സഹായം ചെയ്ത രണ്ടു പേരെ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) അറസ്റ്റ് ചെയ്തു. കശ്മീരിലെ കുപ്വാര സ്വദേശികളായ സഹൂര്‍ അഹമ്മദ് പീര്‍, നസിര്‍ അഹമ്മദ് പീര്‍ എന്നിവരാണ് പിടിയിലായത്. ലഷ്കര്‍ ഭീകരന് ബഹദൂര്‍ അലിക്ക് ആയുധങ്ങള്‍ നല്‍കിയതിന്റെ പേരിലാണ് അറസ്റ്റ്. ജൂലൈ 25ന് ഹന്ദ്വാരയില് നിന്ന് അലിയെ എന്‍ഐഎ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ആയുധങ്ങളും മറ്റു സ്ഫോടക വസ്തുക്കളും നിര്‍മിച്ച് നല്‍കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
Discussion about this post