തിരുവനന്തപുരം: മനസ്സ് കൊണ്ട് താന്‍ ഇടതുപക്ഷക്കാരനാണെന്ന് വെള്ളാപ്പള്ളി നടേശന്. കേരളത്തില്‍ ഒരു കാലത്തും ബിജെപി അധികാരത്തില്‍ വരില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന കൂടിക്കാഴ്ചക്കു ശേഷമായിരുന്നു വെള്ളാപ്പള്ളിയുടെ ഈ പ്രതികരണം.
കാലം മാറുന്നതനുസരിച്ച് ബിജെഡിഎസിനും മാറ്റങ്ങളുണ്ടാവും എന്ന് വെള്ളാപ്പള്ളി പറഞ്ഞു. എല്‍ഡിഎഫിലേക്ക് ബിജെഡിഎസ് എന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി.
കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും മാത്രമേ ഉള്ളൂ. കേരളത്തില്‍ ഒരു കാലത്തും ബിജെപി അധികാരത്തില്‍ വരില്ല. ബിജെഡിഎസ് അത് അറിയേണ്ട കാലത്ത് മനസ്സിലാക്കും. എല്‍ഡിഎഫും യുഡിഎഫും ഇടം നല്‍കാത്തതുകൊണ്ടാണ് ബിജെഡിഎസ് എന്‍ഡിഎയിലേക്ക് പോയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Discussion about this post