ചേര്‍ത്തല: നേഴ്സുമാരുടെ സമരം ശക്തമാകുന്ന സാഹചര്യത്തില്‍ ആശുപത്രി അടച്ചുപൂട്ടുമെന്ന് കവിഎം ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. നഴ്സുമാരും രാഷ്ട്രീയ പാര്‍ട്ടികളും ആശുപത്രിയില്‍ അക്രമം നടത്തികയാണെന്ന് മാനെജമെന്റ് ആരോപിച്ചു. രോഗികള്‍ ഡിസ്ചാര്‍ജ് ചെയ്തു പോകുന്ന മുറക്ക് നിയമവിധേയമായി ആശുപത്രി അടച്ചു പൂട്ടാനാണ് ഉദ്ദേശം. വേതനവര്‍ധനവ് ആവശ്യപ്പെട്ട് നേഴ്സ്മാരുടെ സമരം 60 ദിവസമായി തുടരുകയാണ്.
യുഎന്‍എയുടെ നേതൃത്വത്തിലാണ് സമരം തുടങ്ങിയത്. സമരം ചെയ്ത രണ്ടു നേഴ്സുമാതെ ആശുപത്രിയില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു. പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്നും സമരം ചെയ്യുന്ന നേഴ്സുമാര്‍ ആവശ്യപ്പെട്ടു. സമരം ചെയ്യുന്നവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്ന് മാനേജ്മെന്റ് അറിയിച്ചിരുന്നു. സമരത്തിന് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പിന്തുണ അറിയിച്ച് എത്തിയതില്‍ പിന്നെ ആശുപത്രിയില്‍ അക്രമം നടക്കുന്നതായാണ് മാനേജ്മെന്റ് ആരോപിക്കുന്നു.
Discussion about this post