തിരുവനന്തപുരം: മുന്‍മന്ത്രി എകെ ശശീന്ദ്രന് ഉള്‍പ്പെട്ട ഫോണ്‍വിളി വിവാദത്തിലെ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിന് മന്ത്രിസഭയുടെ അംഗീകാരം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പിഎസ് ആന്റണി കമ്മീഷന് റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയത്. കഴിഞ്ഞ ദിവസമാണ് കമ്മീഷന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
മുന്‍മന്ത്രിയായിരുന്ന ശശീന്ദ്രനെ മംഗളം ചാനല്‍ ഫോണ്‍കെണിയില്‍ കുടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചാനല്‍ സംപ്രേക്ഷണ നിയമം ലംഘിച്ചെന്നും ഇതിനാല്‍ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്നും ചാനല്‍ മേധാവി ആര് അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ചാനലിന്റെ നടപടിയിലൂടെ പൊതുഖജനാവിനുണ്ടായ നഷ്ടം ചാനലില്‍ നിന്ന് ഈടാക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
അതേസമയം, മന്ത്രിയെന്ന നിലയിലും പൊതുപ്രവര്ത്തകന് എന്ന നിലയിലും പാലിക്കേണ്ട ധാര്‍മികത ശശീന്ദ്രന് പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
Discussion about this post