തിരുവനന്തപുരം: മാരായമുട്ടത്ത് ക്വാറി അപകടത്തില്‍ മരണപ്പെട്ടവര്‍ക്കുള്ള ദുരിതാശ്വാസം നല്‍കുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനത്തിനിടെ വനിതാ ഡെപ്യൂട്ടി കളക്ടര്‍ക്ക് നേരേ സിപിഎം എം.എല്‍.എയുടെ അസഭ്യവര്‍ഷം. ഡെപ്യൂട്ടി കളക്ടര്‍ എസ് ജെ വിജയക്ക് നേരേയാണ് പാറശ്ശാല എം.എല്‍.എ സികെ ഹരീന്ദ്രന്‍ അസഭ്യം പറഞ്ഞത്.
എന്നെ നിനക്ക് അറിയില്ല, നിന്നെ ആരാടീ ഇവിടെ എടുത്തോണ്ടുവന്നത് എന്നൊക്കെ ചോദിച്ചായിരുന്നു എംഎല്‍എയുടെ അസഭ്യവര്‍ഷം.
മാരായമുട്ടത്ത് ക്വാറി അപകടത്തില്‍ മരണപ്പെട്ടവര്‍ക്കുള്ള ദുരിതാശ്വാസം നല്‍കുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനത്തിനിടയിലായിരുന്നു എം.എല്‍.എ ഡെപ്യൂട്ടി കളക്ടറോട് കയര്‍ത്തത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ നല്‍കും എന്ന് പറയണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കളക്ടറുടെ മീറ്റിംഗില്‍ തീരുമാനിച്ചതേ തനിക്ക് പറയാന്‍ കഴിയൂ എന്ന് ഉദ്യോഗസ്ഥ നിലപാടെടുത്തു. ഇതാണ് എംഎല്‍എ പ്രകോപിതനാക്കിയത്.
https://www.youtube.com/watch?v=M9mhcoIpdbo&feature=youtu.be
Discussion about this post