മണിശങ്കര്‍ അയ്യരുടെ വസതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാക് വക്താക്കളുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച ചര്‍ച്ചകള്‍ തീരുന്നില്ല. നേതാക്കള്‍ നടത്തിയ ചര്‍ച്ചകള്‍ സംബന്ധിച്ച ഓഡിയൊ-വീഡിയൊ ക്ലിപ്പിംഗുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈവശം ഉണ്ടെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇത് സംബന്ധിച്ച ചില ട്വീറ്റുകളാണ് സംശയത്തിന് ആധാരം. കൂടിക്കാഴ്ച സംബന്ധിച്ച് ചില പന്തികേടുകള്‍ ഉണ്ടെന്ന് മാധ്യമ പ്രവര്‍ത്തകനായ കെവിഎസ് ഹരിദാസ് പറയുന്നു.
എന്തിനാണ് ഇതുസംബന്ധിച്ച് ഒരു ഇന്ത്യന്‍ ഇംഗ്ലീഷ് ചാനല്‍ ഒരു വാര്‍ത്ത സംപ്രേഷണം ചെയ്തപ്പോള്‍ കോണ്‍ഗ്രസ് നിഷേധിച്ചത്. പിന്നീടെന്തിനാണ് അത് ശരിവെയ്ക്കാന്‍ തയ്യാറായത്, അതും മന്മോഹന് സിംഗിനെപ്പോലുള്ള ഒരാള്‍. ഒന്നും മറയ്ക്കാനില്ലെങ്കില്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസോ അതിന്റെ നേതാക്കളോ ചാനലിനെതിരെ ഒരു വക്കീല്‍ നോട്ടീസ് പോലും അയക്കാതിരുന്നത്. അത്രവലിയ തെറ്റാണ് ആ വാര്‍ത്തയെങ്കില്‍ ചാനലിനെ കോടതി കയറ്റേണ്ടതല്ലേ. എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് കെവിഎസ് ഹരിദാസ് തന്റെ ഫേസബുക്ക് പോസ്റ്റിലൂടെ മുന്നോട്ടുവെക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം-
കോണ്‍ഗ്രസ് നേതാക്കള്‍ പാക്കിസ്ഥാനുമായി അല്ലെങ്കില്‍ പാക് വക്താക്കളുമായി നടത്തിയ രഹസ്യ ചര്‍ച്ച സംബന്ധിച്ച കുറെ വിശദാംശങ്ങള്‍, ഓഡിയോ -വീഡിയോ ക്ലിപ്പുകള്‍, കേന്ദ്ര സര്‍ക്കാരിന്റെ പക്കലുണ്ടെന്ന് സൂചിപ്പിക്കുന്ന ചില ട്വീറ്റുകള്‍ കാണുന്നു. എന്തൊക്കെയോ പന്തികേട് ഈ കോണ്‍ഗ്രസ് – പാക് ഇടപാടിലുണ്ട് എന്ന് കരുതുന്നവര്‍ ഏറെയാണ്. അല്ലെങ്കില്‍ എന്തിനാണ് ഇതുസംബന്ധിച്ച് ഒരു ഇന്ത്യന്‍ ഇംഗ്ലീഷ് ചാനല്‍ ഒരു വാര്‍ത്ത സംപ്രേഷണം ചെയ്തപ്പോള്‍ കോണ്‍ഗ്രസ് നിഷേധിച്ചത്. പിന്നീടെന്തിനാണ് അത് ശരിവെയ്ക്കാന്‍ തയ്യാറായത്, അതും മന്മോഹന് സിംഗിനെപ്പോലുള്ള ഒരാള്‍. കാര്യങ്ങള്‍ സംശയകരമാണ്, വാര്‍ത്ത ന്യായമാവാം എന്നൊക്കെ കരുതാന്‍ പലരെയും പ്രേരിപ്പിക്കുന്നത് അതല്ലേ. മാത്രമല്ല, ഇങ്ങനെ തങ്ങള്‍ക്ക് ഒന്നും മറയ് ക്കാ നില്ലെങ്കില്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസോ അതിന്റെ നേതാക്കളോ ചാനലിനെതിരെ ഒരു വക്കീല്‍ നോട്ടീസ് പോലും അയക്കാതിരുന്നത്. അത്രവലിയ തെറ്റാണ് ആ വാര്‍ത്തയെങ്കില്‍ ചാനലിനെ കോടതി കയറ്റേണ്ടതല്ലേ. പ്രഗത്ഭ അഭിഭാഷകരുടെ ഒരു നീണ്ട നിരതന്നെ ആസ്ഥാന വക്കീലന്മാരായി ഉള്ളപ്പോള്‍ അതൊക്കെ ഒരു പ്രശ്നവുമല്ലല്ലോ. മന്മോഹന് സിങ്, ഹമീദ് അന്‍സാരി, മണിശങ്കര്‍ അയ്യര്‍ എന്നിവരൊക്കെയാണ് ആ രഹസ്യ കൂടിക്കാഴ്ചയില്‍ പങ്കെടുത്തത് എന്നതാണ് പുറത്തുവരുന്ന സൂചനകള്‍; അത് വളരെ പ്രധാനമാണല്ലോ. ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ ഈ വിഷയംഉയര്ന്നു വന്നപ്പോള്‍ ഞാന്‍ പറഞ്ഞത് ഇങ്ങനെ: ‘നരേന്ദ്രമോദിയുടെ പ്രവര്‍ത്തന ശൈലി കുറേക്കാലമായി കാണുകയും അറിയുകയും ചെയ്യുന്ന ഒരാളെന്ന നിലക്ക് അതില്‍ എന്തെങ്കിലും കഴമ്പുണ്ട് എന്ന് കരുതാനാണ് നിര്‍ബന്ധിതമാവുന്നത് . താന്‍ പറയുന്നത് സ്ഥാപിക്കാന്‍ എന്തെങ്കിലും കൈവശമില്ലെങ്കില്‍ നരേന്ദ്ര മോഡി അങ്ങിനെ ഒരു കാര്യം ഒരു പൊതുസമ്മേളനത്തില്‍ പറയുമെന്ന് കരുതാനാവില്ല’ . അതൊക്കെ ശരിവെക്കുന്നതാണ് ഇന്ന് പ്രത്യക്ഷപ്പെട്ട ചില ട്വീറ്റുകള്‍. ബിജെപി പക്ഷത്തോട് ചേര്‍ന്ന് നില്ക്കുന്നു എന്ന് കരുതപ്പെടുന്നവരാണ് ട്വീറ്റ് ചെയ്തിരിക്കുന്നത് എന്നതും സൂചിപ്പിക്കട്ടെ.
https://www.facebook.com/keveeyes/posts/10208377824321956
Discussion about this post