സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയെ പരിഹസിച്ച് മാധ്യമ പ്രവര്ത്തകന് അഭിലാഷ് ജി നായര്‍. ഒരു പാര്‍ട്ടിയുടെ അഖിലേന്ത്യാ അധ്യക്ഷനാണ്. ‘ഞാന്‍ ഈ പാര്‍ട്ടി തന്നെയാണ്, മറ്റേ പാര്ട്ടിക്കാരനല്ല’ എന്ന് പറയേണ്ടിവരുന്നു ഗതികേട് ഒരു നേതാവിനും ഉണ്ടാകരുതെന്ന് അഭിലാഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
”എന്നെ കോണ്‍ഗ്രസ് അനുകൂല നിലപാടുള്ളയാളെന്നു മുദ്രകുത്തുന്നത് ദുരുദ്ദേശ്യപരവും മനപൂര്വ്വവുമാണെന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് ഭരണവര്ഗപാര്ട്ടിയെന്നതാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. നേതൃത്വം മാറിയെന്നതു കൊണ്ട് സ്വഭാവത്തില്‍ മാറ്റം പ്രതീക്ഷിക്കുന്നില്ല. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലൂടെ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കുമെന്നതു കാത്തിരുന്നു കാണേണ്ടതുണ്ട്” സീതാറാം യെച്ചൂരിയുടെ ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകന്റെ പ്രതികരണം.
https://www.facebook.com/photo.php?fbid=1218152018317991&set=a.421993827933818.1073741827.100003696122594&type=3
Discussion about this post