ഡല്‍ഹി: ‘എന്ത് കൊണ്ട് ഞാന്‍ മുസ്ലിമല്ല’ എന്ന പേരിലുള്ള തസ്ലീമ നസ്രിന്റെ പുതിയ പുസ്തകം ഇന്ത്യയില്‍ പുറത്തിറക്കാനാവില്ലെന്ന ഭീഷണിയുമായി ഒരു വിഭാഗം രംഗത്ത് കഴിഞ്ഞ ദിവസമാണ് പുസ്തകത്തിന്റെ പേര് സഹിതം പുതിയ പുസ്തകമെഴുതുന്നത് സംബന്ധിച്ച് തസ്ലീമ ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെ തസ് ലിമയ്ക്കെതിരെ മതമൗലിക വാദികള്‍ രംഗത്തെത്തുകയായിരുന്നു. സാഹിത്യകാരിയെ ഭീഷണിപ്പെടുത്തിയും എതിര്‍ത്തും നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ ഈ പുസ്തകം പുറത്തിറക്കാമെന്ന് വ്യാമോഹിക്കേണ്ടെന്നാണ് ചിലരുടെ ഭീഷണി. നേരത്തെ ലജ്ജ എന്ന അവരുടെ പുസ്തകത്തിനെതിരെ ഇസ്ലാമിക മതപണ്ഡിതരും സംഘടനകളും രംഗത്തെത്തിയിരുന്നു. ഭീഷണിയെ തുടര്‍ന്ന് അവര്‍ ബംഗ്ലാദേശില്‍ നിന്ന് രക്ഷപ്പെട്ടു. പിന്നീട് ഇന്ത്യയില്‍ അഭയം തേടി. കൊല്‍ക്കത്തയിലും ഇവര്‍ക്കെതിരെ മതമൗലികവാദികളില്‍ നിന്ന് ഭീഷണി ഉയര്‍ന്നിരുന്നു
I am going to write a book. The title of the book is ' Why I Am Not A Muslim.'
— taslima nasreen (@taslimanasreen) January 20, 2018
Discussion about this post