
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി ബിനോയ് കോടിയേരി വിദേശ കമ്പനിയില്‍ നിന്ന് 13 കോടി തട്ടിച്ചുവെന്ന കേസില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പരാതി നല്കി. എന്‍ഫോഴ്സമെന്റ് ഡയറക്ടര്‍ക്ക് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനാണ് ഇത് സംബന്ധിച്ച പരാതി നല്‍കിയത്.
വലിയ സാമ്പത്തീക തട്ടിപ്പ് നടന്നുവെന്നും അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം.
കോടിയേരിക്കും കുടുംബത്തിനും എതിരെ അന്വേഷണം വേണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ബിനോയ് കോടിയേരിക്കെതിരായ വാര്‍ത്ത പുറത്ത് വന്നത്. ദുബായിലെ ജാസ് ടൂറിസം കമ്പനിയാണ് 13 കോടി രൂപ തങ്ങളില്‍ നിന്ന് തട്ടിച്ചെന്ന് കാട്ടി പരാതി നല്‍കിയിരിക്കുന്നത്. സിപിഐഎം പൊളിറ്റ് ബ്യൂറോയ്ക്കും കമ്പനി പരാതി നല്‍കിയിട്ടുണ്ട്.
സിപിഎം നേതാക്കളുടെ കുടുംബങ്ഹളുടെ സാമ്പത്തീക നില പരിശോധിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.
Discussion about this post