തൃശൂര്‍ ചാലക്കുടിയില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷ്ടാക്കള്‍ 20 കിലോ സ്വര്‍ണ്ണവും ആറ് ലക്ഷം രൂപയും കവര്‍ന്നു. റെയില്‍വെ സ്റ്റേഷന് റോഡിലുള്ള ഇടശ്ശേരി ജ്വല്ലറിയില്‍ ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്.രാത്രിയിലായിരുന്നു കവര്‍ച്ച.
ഗ്യാസ്കട്ടര്‍ ഉപയോഗിച്ച് ജ്വല്ലറിയുടെ ഭൂഗര്‍ഭ ലോക്കറിന്റെ വാതില്‍ തുറന്നാണ് മോഷണം നടന്നിരിക്കുന്നതെന്ന് പൊലീസ് പറയുന്നു. ഇന്ന് രാവിലെ ജീവനക്കാര്‍ ജ്വല്ലറി തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം പുറംലോകം അറിയുന്നത്. ചാലക്കുടി നഗരത്തിന്റെ ഹൃദയഭാഗത്ത് നടന്ന വന്‍കവര്‍ച്ച നാട്ടുകാരെയും വ്യാപാരികളെയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
ജ്വല്ലറിയില്‍ സിസി ടിവി ക്യാമറകള്‍ ഇല്ലാത്തതിനാല്‍ മോഷ്്ടാക്കളുടെ ദൃശ്യങ്ങള്‍ ലഭ്യമായിട്ടില്ല. സമീത്തുള്ള കടകളുടെ സിസിടിവി ക്യാമറകളില്‍ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും, മോഷ്ടാക്കളെ കണ്ടെത്താനായി ഫോറന്‍സിക് വിദഗ്ധരുടെ സേവനം തേടുമെന്നും പൊലീസ് അറിയിച്ചു.
Discussion about this post