സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നാളെ മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ശമ്പള പരിഷ്കരണ ഉത്തരവ് ഈ മാസം 31ന് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഉറപ്പു കിട്ടിയതിനെ തുടര്‍ന്നാണ് യു എന്‍ എ സമരംഅവസാനിപ്പിക്കുവാന് തീരുമാനമെടുത്തത്
സമരം ഒത്തുതീര്‍പ്പാക്കാന്‍ ശനിയാഴ്ച ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
ഏകദേശം 62,000 നേഴ്സുമാരാണ് ചൊവ്വാഴ്ച നടത്താനിരുന്ന സമരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നത് .
ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ നേഴ്സുമാര്‍ സമരംതുടരുന്നതായിരിക്കും എന്ന് അറിയിച്ചു
Discussion about this post