കെ ബാബു കോഴവാങ്ങിയെന്ന ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ കെ ബാബുവിനെതിരെ പുതിയ അന്വേഷണം വേണ്ടെന്ന് നിയമോപദേശം. അതേസമയം നിലവിലുള്ള അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണം നടത്താമെന്നും വിജിലന്‍ അഡീഷണല്‍ പ്രോസി
ക്യൂട്ടര്‍ ഉപദേശം നല്‍കി. ബിജു രമേശ് ആരോപണം ഉന്നയിച്ച മന്ത്രി കെ ശിവകുമാറിന്റെ പേരില്‍ അന്വേഷണം വേണ്ടെന്നും നിയമോപദേശം നല്‍കിയിരുന്നു.
ഇതിനിടെ ബാര്‍ കോഴ ആരോപണത്തില്‍ താന്‍ രാജിവക്കേണ്ട കാര്യമില്ലെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു പറഞ്ഞു. ബിജു രമേശ് താന്‍ പണം വാങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്നും അത്തരത്തില്‍ വിജിലന്‍സിന് മൊഴി നല്‍കിയിട്ടില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആര്‍ക്കാണ് പണം നല്‍കിയത് എന്ന് ബിജു പറയാത്ത് തെളിവില്ലാത്തത് കൊണ്ടാണ്. താനാരോടും പണം വാങ്ങിയിട്ടില്ലെന്നും കെ ബാബു പറഞ്ഞു.
Discussion about this post