ഡല്‍ഹി: ഓഫീസ് ഓഫ് ആര്.ജി എന്നറിയപ്പെട്ടിരുന്ന കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര് രാഹുല്‍ ഗാന്ധി എന്നാക്കി മാറ്റി.
ഓഫിസ് ഓഫ്ആര്.ജി എന്നറിയപ്പെട്ടിരുന്ന പേജ് ‘രാഹുല്‍ ഗാന്ധി’ എന്നാക്കി മാറ്റുകയായിരുന്നു. കഴിഞ്ഞ നവംബറില്‍ കോണ്‍ഗ്രസ് ഐടി സെല്‍ അംഗങ്ങളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തുകയും സാമൂഹ്യമാധ്യമ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. 61 ലക്ഷത്തോളം പേരാണ് രാഹുലിനെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്.
Discussion about this post