കമ്പനി ആരുടെയും വിവരങ്ങള്‍ വില്ക്കുകയോ കൈമാറുകയോ ചെയ്യില്ലെന്ന് യു.എസിലെ അനലിറ്റിക്സ് കമ്പനിയായ ക്ലെവര്ടാപ്പ്പറഞ്ഞു. ‘നമോ’ ആപ്പ് ജനങ്ങളുടെ വിവരങ്ങള്‍ ക്ലെവര്‍ടാപ്പിന് നല്‍കിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ക്ലെവര്‍ടാപ്പിന്റെ സ്ഥാപകരില്‍ ഒരാളായ ആനന്ദ ജെയിന് ഇക്കാര്യം അറിയിച്ചത്.ഉപഭോക്താവിന്റെ വിജയമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അവരുടെ സ്വകാര്യത തങ്ങള്‍ക്ക് പ്രധാനമാണെന്നും ആനന്ദ ജെയിന് പറഞ്ഞു
‘നമോ’ ആപ്പ് ജനങ്ങളുടെ ഇ-മെയില്‍, ഫോട്ടൊ, പേര്, ലിംഗം തുടങ്ങിയ വിവരങ്ങള്‍ കൈമാറുന്നുവെന്ന ആരോപണം ഉണ്ടായിരുന്നു. . ‘പബ്ലിഷര്‍ ശേഖരിച്ച വിവരവും സേവന ദാതാവുമായി പങ്കിട്ട വിവരവും പ്രസാധകന്റെ സ്വകാര്യതാ നയത്തിന് കീഴിലാണ്. പ്രസാധകര് അവരുടെ സ്വകാര്യതാ നയങ്ങള്‍ കൈകാര്യംചെയ്യുന്നതിനോ അല്ലെങ്കില്‍ അവയെ അവലോകനം ചെയ്യുന്നതിനോ നിയന്ത്രണം ഏര്‍പ്പെടുത്തില്ല. മറ്റു സ്രോതസ്സുകളില്‍ നിന്ന് വിവരം ഞങ്ങള്‍ മെച്ചപ്പെടുത്തുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുന്നില്ല.’ ജെയ്ന്‍ പറഞ്ഞു.
2013ല്‍ ആരംഭിച്ച സ്ഥാപനമാണ് ക്ലെവര്‍ടാപ്പ്. സുനില്‍ തോമസ്, സുരേഷ് കൊണ്ടാമുടി എന്നിവരാണ് ഈ കമ്പനിയുടെ മറ്റ രണ്ട് സ്ഥാപകര്‍.
Discussion about this post