നഴ്സുമാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കി ഹൈക്കോടതി.മിനിമം വേതനം ഉറപ്പാക്കി വിഞാപനം ഇറക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്കി.
വിജ്ഞാപനം തടയണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള ആശുപത്രി മാനേജ്മെന്റുകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ഇറക്കാത്ത ഒരു ഹര്‍ജി എങ്ങനെ നിലനില്‍ക്കില്ലെന്ന് പറയാനാവും എന്നും കോടതി ചോദിച്ചു. ആവശ്യമെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും സിംഗിള്‍ ബഞ്ച് വ്യക്തമാക്കി.
നേരത്തേ നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച അന്തിമ വിജ്ഞാപനം ഇറക്കുന്നതു തടഞ്ഞിരുന്ന ഹൈക്കോടതി അനുരഞ്ജനത്തിലൂടെ പ്രശ്നത്തിന് പരിഹാരം കാണാനാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇതിനു ശേഷം ഒരു സമവായവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് അന്തിമ വിജ്ഞാപനം ഇറക്കാന്‍ നിര്‍ദേശിച്ചത്.
സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം നല്‍കാനാവില്ലെന്നാണ് മാനേജുമെന്റുകളുടെ നിലപാട്.
Discussion about this post