തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം ക്രമപ്പെടുത്തുന്നത് സംബന്ധിച്ച ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചില്ല. ബില്‍ നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്നാണിത്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബില്‍ നിലനില്‍ക്കില്ലെന്നാണ് ഗവര്‍ണര്‍ക്ക് ലഭിച്ച നിയമോപദേശം.
ഭരണഘടനയുടെ 200-ാം അനുച്ഛേദം അനുസരിച്ചാണ് ഗവര്‍ണറുടെ നടപടി. ബില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കാതിരുന്നത് സര്‍ക്കാരിന് തിരിച്ചടിയായി.
ബില്‍ ഗവര്‍ണറുടെ കൈയ്യില്‍ കൊടുത്തപ്പോള്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ ഒരു കുറിപ്പും കൂടെയുണ്ടായിരുന്നു. കോടതിയലക്ഷ്യ നടപടികള്‍ ബില്ലുമായി ബന്ധപ്പെട്ട് ഉണ്ടായാല്‍ സര്‍ക്കാര്‍ അത് നേരിടേണ്ടി വരുമെന്നായിരുന്നു കുറിപ്പില്‍ പറഞ്ഞത്.
കണ്ണൂര്‍, കരുണ കോളേജുകളിലെ 180 വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാല്‍ ബില്ലില്‍ ആ നടപടി വേണ്ട എന്നായിരുന്നു. കോടതി വിധിക്കെതിരെ പ്രവര്‍ത്തിച്ചാല്‍ പ്രത്യാഘാതം ഉണ്ടാകുമെന്ന് കോടതി പറഞ്ഞിരുന്നു.
Discussion about this post