ആയുഷ്മാന്‍ ഭാരത് സ്കീമിന്റെ കീഴിലുള്ള ആദ്യത്തെ ആരോഗ്യ കേന്ദ്രം ഛത്തീസ്ഗഢില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഈ സ്കീമിന്റെ കീഴില്‍ ഒന്നര ലക്ഷം ആരോഗ്യ കേന്ദ്രങ്ങള്‍ 2022ഓടെ തുടങ്ങാന്‍ പദ്ധതിയുണ്ട്. ഇവിടങ്ങളില്‍ ക്യാന്‍സര്‍, ഡയബറ്റീസ് ബ്ലഡ് പ്രഷര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സ ലഭിക്കും. ഈ സ്കീമിന്റെ കൂടെ നാഷണല്‍ ഹെല്‍ത്ത് പ്രോട്ടക്ഷന്‍ സ്കീം കൂടി രൂപീകരിച്ച് ഉള്‍പ്പെടുത്താന്‍ പദ്ധതിയുണ്ട്.
ബസ്തര്‍ ഇന്റര്‍നെറ്റ് സ്കീമിന്റെ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനവും മോദി നിര്‍വ്വഹിച്ചു. ഈ സ്കീമിന്റെ കീഴില്‍ ബിജാപൂര്‍, നാരായണ്‍പൂര്‍, ബസ്തര്‍, കങ്കര്‍, കൊണ്ടഗാവോണ്‍, സുക്മ, ദന്തേവാഡ തുടങ്ങിയ ആദിവാസി ജില്ലകളില്‍ 40,000 കിലോമീറ്ററുകളോളം നീളത്തില്‍ ഫൈബര്‍ ഓപ്ടിക്സ് കേബിളുകള്‍ സ്ഥാപിക്കും.
ഇതുകൂടാതെ ഗുദും തൊട്ട് ഭാനുപ്രതാപുര്‍ വരെയുള്ള ഒരു പുതിയ റെയില്‍വെ ലൈനും പാസഞ്ചര്‍ ട്രെയിനും മോദി ഉദ്ഘാടനം ചെയ്തു. അതേസമയം അംബേദ്കറുടെ ജന്മദിനവും ഛത്തീസ്ഗഢില്‍ ആഘോഷിക്കപ്പെട്ടു. ചടങ്ങില്‍ ഛത്തീസ്ഗഢ് മു്ഖ്യമന്ത്രി രമണ്‍ സിംഗും ആരോഗ്യ മന്ത്രി ജെ.പി.നെഡ്ഡയും പങ്കെടുത്തു.
Discussion about this post