തിരുവനന്തപുരം: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട്നഴ്സുമാരുടെ സംഘടന ഇന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങും. മിനിമം വേതനം 20000 രൂപ എന്ന കണക്കില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കരട് വിജ്ഞാപനം എത്രയും വേഗം ഉത്തരവായി ഇറക്കണമെന്നാണ് ആവശ്യം.
ഏപ്രില്‍ 24 മുതല്‍ സമ്പൂര്‍ണ്ണമായി പണിമുടക്കുന്ന നഴ്സുമാര്‍, അന്നുമുതല്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ ഡ്രാഫ്റ്റ് പ്രകാരമുള്ള വിജ്ഞാപനം വരുന്നതുവരെ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post