തിരുവനന്തപുരം: ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ചതിലൂടെ എച്ച്ഐവി ബാധിച്ച് ഒരു ആണ്‍കുട്ടിയും മരിച്ചു. കഴിഞ്ഞ മാസം 26 നായിരുന്നു മരണം. നേരത്തെ ആലപ്പുഴ സ്വദേശിനിയായ പെണ്‍കുട്ടി മരിച്ച സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഇപ്പോഴത്തെ സംഭവത്തില്‍ ആര്‍സിസിയില്‍ നിന്ന് മാത്രമല്ല കുട്ടി രക്തം സ്വീകരിച്ചതെന്നാണ് വാദമാണ് ആശുപത്രി ഉന്നയിക്കുന്നത്. എന്നാല്‍ ആര്‍സിസിയില്‍ നിന്ന് മാത്രമാണ് രക്തം സ്വീകരിച്ചതെന്ന് കുട്ടിയുടെ അച്ഛന് വെളിപ്പെടുത്തുന്നു.
തനിക്ക് എച്ച് ഐ വി ബാധയുണ്ടെന്ന് ആര്‍സിസിയില്‍ നിന്ന് അറിഞ്ഞകാര്യം നേരത്തെ കുട്ടി തന്നെ വെളിപ്പെടുത്തിയിരുന്നു. ലുക്കീമിയ ചികിത്സക്കിടെ പലതവണ രക്തം സ്വീകരിച്ച കുട്ടിക്ക്, ഓഗസ്റ്റ് മാസത്തിലാണ് എച്ച്ഐവി ബാധിച്ചതായി കണ്ടെത്തുന്നത്. രക്തം സ്വീകരിച്ചതിലൂടെയാണ് രോഗബാധിയെന്ന് ആര്‍സിസി അധികൃതര്‍ അറിയിച്ചതായി കുട്ടിയുടെ അച്ഛന് പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചു.
അതേസമയം കുട്ടിക്ക് രക്തം നല്കിയ ചിലരെ പരിശോധിച്ചെങ്കിലും ആര്‍ക്കും എച്ച്ഐവി ബാധ കണ്ടെത്താനായില്ലെന്നാണ് ആര്‍സിസി വിശദീകരണം. കുട്ടിയെ വിദഗ്ധ പരിശോധനകള്‍ക്കായി ചെന്നൈയിലേക്ക് ആര്‍സിസി അയച്ചിരുന്നു. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ ആര്‍സിസിയും എയ്ഡസ് കണ്ട്രോള് സൊസൈറ്റിയും കുട്ടിയുടെ കുടുംബത്തെ അറിയിച്ചില്ലെന്നും ആരോപണമുണ്ട്. ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ച രണ്ട് കുട്ടികള്‍ മരിച്ചിട്ടും വിഷയം സര്‍ക്കാരും ആശുപത്രിയും വിഷയം ഗൗരവമായി എടുത്തിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.
Discussion about this post