തിരുവനന്തപുരം: ആര്‍എസിസിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടി മരിച്ച വിഷയത്തില്‍ പരാതി പറയാനെത്തിയപ്പോള്‍ ആരോഗ്യ മന്ത്രി ധാര്‍ഷ്ട്യത്തോടെ പെരുമാറിയെന്ന് കുട്ടിയുടെ അച്ഛന്. പരാതി പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് കുഴപ്പമില്ലല്ലോ എന്നായിരുന്നു മന്ത്രി കെ.കെ ശൈലജയുടെ ചോദ്യമെന്നും ഷിജി പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിലായിരുന്നു ആരോഗ്യമന്ത്രിക്കെതിരെ മരിച്ച കുട്ടിയുടെ അച്ഛന് രൂക്ഷ പ്രതികരണം നടത്തിയത്.
കുട്ടിയുടെ രക്തം വീണ കിടക്കവിരി ആശുപത്രി ജീവനക്കാര്‍ കഴുകാതെ വേറെ പുതിയ ബക്കറ്റ് കൊണ്ടുവന്ന് ഗ്ലൗസിട്ട്, തന്നെ കൊണ്ട് ഷീറ്റ് കഴുകിച്ചെന്ന് കുട്ടിയുടെ അമ്മ ലേഖാ ഷിജി പറഞ്ഞു. മറ്റുള്ളവര്‍ തങ്ങളുടെ കയ്യില്‍ നിന്ന് ചോറിനുള്ള കറി വാങ്ങുന്നത് പരസ്യമായി തടഞ്ഞു. വസ്ത്രങ്ങള്‍ പ്രത്യേകം കവറിലാക്കി സൂക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചു. ഉപയോഗിക്കാന്‍ പ്രത്യേകം ബക്കറ്റ് നല്കി. എച്ച്ഐവി രോഗം ഉണ്ടെന്ന വിവരം മറച്ചുവെച്ചുകൊണ്ടായിരുന്നു രണ്ടാഴ്ചയിലേറെ ഈ മാനസിക പീഡനം തുടര്‍ന്നെന്നും ലേഖാ ഷിജി ചര്‍ച്ചയില്‍ പറഞ്ഞു.
അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പതിനായിരക്കണക്കിന് ആളുകള്‍ക്ക് ചികിത്സ നല്കുന്ന ആര്‍സിസിയില്‍ ഇത്തരം സംഭവങ്ങള്‍ അപൂര്‍വമായി ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും ആയിരുന്നു ആരോഗ്യമന്ത്രിയുടെ ചര്‍ച്ചയിലെ മറുപടി.
Discussion about this post