ഇന്ത്യ 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ വന്‍ കുതിപ്പ് നടത്തുമെന്ന് ജര്‍മ്മനിയിലെ ഡൊച്ച് ബാങ്ക് റിപ്പോര്‍ട്ട്. അവരുടെ പ്രവചനമനുസരിച്ച് ഇക്കൊല്ലം ഇന്ത്യ 7.5 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കും. അതേസമയം റിസര്‍വ്വ് ബാങ്കിന്റെ പ്രവചനമനുസരിച്ച് ഇത് 7.4 ശതമാനമായിരിക്കും.
കഴിഞ്ഞ വര്‍ഷം ഇന്ത്യ 6.6 ശതമാനം വളര്‍ച്ചയായിരുന്നു കൈവരിച്ചത്. നിക്ഷേപ പ്രവര്‍ത്തനങ്ങളില്‍ വന്ന ഉണര്‍വ്വ് മൂലം വളര്‍ച്ചാ നിരക്ക് കൂടുമെന്നാണ് പ്രവചനം. അതേസമയം ആഗോള എണ്ണ വിലയുടെ വര്‍ദ്ധനവ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ ഒരു ബാരല്‍ അസംസ്കൃത എണ്ണയ്ക്ക് 75 ഡോളറാണ് വില. ഇത് കഴിഞ്ഞ ഡിസംബര്‍ മാസത്തെ അപേക്ഷിച്ച് 12 ശതമാനം കൂടിയിട്ടുണ്ട്. എണ്ണ വില 10 ഡോളര്‍ കൂടിയാല്‍ പോലും അത് ഇന്ത്യയുടെ വളര്‍ച്ചയെ സാരമായി ബാധിക്കും.
അതേസമയം ഇന്റര്‍നെറ്റ് ഉപയോഗിച്ച് ജി.എസ്.ടി അടയ്ക്കുവാനുള്ള സംവിധാനം നിലവില്‍ വന്നത് രാജ്യത്തിന് സാമ്പത്തിക നേട്ടമാണ്. ഇത് കൂടാതെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള സര്‍ക്കാരിന്റെ നീക്കങ്ങളും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
Discussion about this post