ഇനി എല്ലാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ജയിക്കുമെന്ന അവകാശവാദവുമായ് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകത്തിലുള്‍പ്പെടെ വരാന്‍പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെല്ലാം കോണ്‍ഗ്രസ് ജയിക്കുമെന്നാണ് വാദം. 2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ പരാജയപ്പെടുത്തുമെന്നുമാണ് പുതിയ പ്രഖ്യാപനം.
വാജ്പേയി ഉള്‍പ്പെടെ രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രിമാരെ പരാമര്‍ശിച്ച രാഹുല്‍, അവരാരും മോദിയെപ്പോലെ വിദേശത്ത് അവഹേളിതരായിട്ടില്ലെന്നും കുറ്റപ്പെടുത്തി. ഡോക്ലാമില് ചൈനീസ് സൈന്യം കടന്നുകയറി. ചൈന സന്ദര്‍ശനവേളയില്‍ മോദി ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. ഇത് എന്തൊരു പ്രധാനമന്ത്രിയാണ് -മോദിയെ പരിഹസിച്ചുകൊണ്ട് രാഹുല്‍ ചോദിച്ചു.
ദളിതുകള്‍ക്കുനേരെ നിരന്തരം അക്രമം കൂചിവരുന്നു ഇതിനെക്കുറിച്ച് പ്രധാനമന്ത്രിക്ക് ഒന്നും പറയുന്നില്ല. രാജ്യത്തിനും സത്യത്തിനും വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജീവത്യാഗം ചെയ്തു. കേരളത്തിലും ബംഗാളിലും പഞ്ചാബിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമെല്ലാം കോണ്‍ഗ്രസുകാര്‍ ജീവന് ബലിനല്‍കി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിംഹക്കുട്ടികളാണെന്നും രാഹുലിന്റെ പ്രസ്താവനകള്‍.
Discussion about this post