കര്‍ണാടകയില്‍ വോട്ടെടുപ്പ് തുടങ്ങി രണ്ട് മണിക്കൂര്‍ പിന്നിട്ടതോടെ ബിജെപി വിജയാഘോഷം തുടങ്ങി, തീരമേഖലയില്‍ വലിയ മുന്നേറ്റം കാവ്ച വെച്ച ആവേശത്തിലാണ് ബിജെപി അണികള്‍. ബംഗളൂരുവിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി കഴിഞ്ഞു.
ബിജെപി കേവല ഭൂരിപക്ഷം നേടുമെന്ന കന്നഡ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ ഗ്രാമപ്രദേശങ്ങളിലും പ്രകടനങ്ങള്‍ തുടങ്ങി.
തുടക്കം മുതല്‍ വോട്ടെണ്ണലില്‍ ബിജെപി മുന്നിലായിരുന്നെങ്കിലും കോണ്‍ഗ്രസ് ഒപ്പത്തിനൊപ്പം നിന്നു. എന്നാല്‍ ഒരു മണിക്കൂര്‍ പിന്നിട്ടതോടെ ബിജെപി ലീഡ് നില മെച്ചച്ചപ്പെടുത്തുകയായിരുന്നു. കോണ്‍ഗ്രസ് മേഖലകളില്‍ ജെഡിഎസ് മുന്നേറ്റം നേടിയതും ബിജെപിയ്ക്ക് ആഹ്ലാദം പകര്‍ന്നു.
Discussion about this post