കൊച്ചി: ഐജി ടിജെ ജോസുമായി കോപ്പിയടിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് ഉടന്‍ ആഭ്യന്തര വകുപ്പിനു സമര്‍പ്പിക്കുമെന്ന് ഉത്തരമേഖലാ എഡിജിപി ശങ്കര്‍ റെഡ്ഡി. ഐജിക്കെതിരെ ശക്തമായ തെളിവു ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അധികാര ദുര്‍വിനിയോഗത്തില്‍ നിന്നും പോലീസിനെ അകറ്റുന്നതു മാധ്യമങ്ങളാണെന്നും എഡിജിപി പറഞ്ഞു. മാധ്യമങ്ങളുടെ ഇടപെടല്‍ ഇല്ലെങ്കില്‍ കേരളത്തിലെ പോലീസ് സേന കൂടുതല്‍ തെറ്റുകളിലേക്കു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post