വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തില്‍ വിശദമായ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്കി. കേസ് സിബിഐയ്ക്ക് വിടണമെന്ന ഹര്‍ജി പരിഗണിക്കുമ്പാഴായിരുന്നു സിംഗില്‍ ബഞ്ചിന്റെ ഉത്തരവ്.
കേസ് സിബിഐയ്ക്ക വിടണമെന്നാവശ്യപ്പെട്ട കേസില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്റെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി എതിര്‍ത്ത സര്‍ക്കാര്‍ നിലപാടിനെ കോടതി വിമര്‍ശിച്ചു.
ഹര്‍ജി നല്കുന്നതയാല് ഒരു രാഷ്ട്രീയക്കാരനാണ് എന്നതില്‍ എന്താണ് തെറ്റെന്ന് കോടതി ചോദിച്ചു. ഹര്‍ജിയില്‍ എതിര്‍പ്പുണ്ടെങ്കില്‍ സര്‍ക്കാരിന് അതറിയാക്കാമെന്നും കോടതി പറഞ്ഞു. കോടതി രാക്ഷ്ട്രീയ കളിക്കുള്ള വേദിയാക്കരുതെന്നും കോടതി പരാമര്‍ശിച്ചു.
കൊലപാതകവുമായി ബന്ധപ്പെട്ട സിസി ടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
കേസ് അടുത്ത മാസം അഞ്ചിലേക്ക് മാറ്റി. കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.
Discussion about this post