മലപ്പുറം ജില്ലയിലെ പട്ടാമ്പി വിളയൂര്‍ പുളിഞ്ചോട്ടില്‍ വന്‍ കുഴല്‍പണ വേട്ട. 1 കോടി 84 ലക്ഷം കുഴല്പണമാണ് പട്ടാമ്പി പൊലീസ് പിടിച്ചെടുത്തത്. പുലര്‍ച്ചെ രണ്ട് മണിക്ക് സേലത്ത് നിന്ന് മലപ്പുറത്തേക്ക് വാഹനത്തിന്റെ രഹസ്യ അറകളില്‍ കടത്തുകയായിരുന്നു പണം. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു നടപടി.
പണം കൊണ്ടുവന്ന മലപ്പുറം രാമപുരം സ്വദേശികളായ ഹുസൈന് (32), സജാദ് (22) എന്നിവരെ പൊലീസ് ചോദ്യം ചെയ്തു വരുന്നു.
Discussion about this post