ഭീമാ കോറോഗാവ് കലാപത്തില്‍ അറസ്റ്റിലായ പ്രതികള്‍ ജെഎന്‍യു വില്‍ നടത്തിയ മാവോയിസ്റ്റ് പ്രവര്‍ത്തനത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മാവോയിസ്റ്റ് സംഘടനയില്‍ ചേരാന്‍ വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കുന്ന പരിപാടികളാണ് ക്യാമ്പസില്‍ നടത്തിയത്.
മലായാളിയായ റോണാ വില്‍സണ്‍ ഉള്‍പ്പെടെ നാലു മാവോയിസ്റ്റ് പ്രവര്‍ത്തകരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. എട്ടു ദിവസം പ്രതികള്‍ പോലിസ് കസ്റ്റഡിയിലായിരുന്നു പ്രതികള്‍. ചോദ്യം ചെയ്യലില്‍ നിന്നാണ് മാവോയിസ്റ്റ് തീവ്രവാദ പ്രവര്‍ത്തനത്തെ കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നത്.
സുധീര്‍ ധവലേ, മഹേഷ് റൗത്ത്, സോമന് സെന്‍, റോന വില്‍സണ്‍ എന്നീ പ്രതികളുടെ പോലിസ് കസ്റ്റഡി ജൂണ്‍ 21 വരെ കോടതി നീട്ടി നല്കി.
ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന തരത്തില്‍ നിരോധിത സംഘടനയില്‍ ചേരാന്‍ വിദ്യാര്‍ത്ഥികളെ ആഴത്തില്‍ സ്വാധീനിക്കുന്നതിനുള്ള ഗൂഢാലോചനയാണെന്ന് പ്രതികള്‍ നടത്തിയതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല പവാര്‍ കോടതിയെ അറിയിച്ചു.
പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് നവീന്‍ ബാബുവിന്റെ അനുസ്മരണ പ്രഭാഷണം ജെഎന്‍യുയില്‍ സംഘടിപ്പിച്ചു. ജവഹര്‍ലാല്‍ നെഹ്രു ക്യാംപസില്‍ ലക്ചറര്‍ പരമ്പര സംഘടിപ്പിച്ച മാവോയിസ്റ്റുകളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ നിരോധന സംഘടനയില്‍ ചേരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമായതെന്ന് പവാര്‍ കോടതിയില്‍ വ്യക്തമാക്കി. സിപിഐ (മാവോയിസ്റ്റ്) സംഘടനയുടെ പദ്ധതിപ്രകാരമാണ് പ്രഭാഷണ പരമ്പര നടപ്പാക്കാന്‍ പ്രതികളെ നിയമിച്ചതെന്നും പവാര്‍ കോടതിയെ അറിയിച്ചു.
‘എല്ലാ കുറ്റവാളികള്‍ക്കും ദേശീയ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നതിന്റെ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി. പദ്ധതി നടപ്പിലാക്കുന്നതില്‍ അവരുടെ പങ്ക് അന്വേഷിക്കുന്നതിന് കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ ആവശ്യമാണ്. അതുകൊണ്ടാണ് പ്രതികളെ വീണ്ടും പൊലീസ് കസ്റ്റഡി ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
‘ദേശീയ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍’ നടപ്പാക്കുന്നതിന് ഫണ്ടുകള്‍ നല്‍കിയതായി തെളിവുകള്‍ ഉണ്ടെന്ന് കോടതിയില്‍ പറഞ്ഞു. വില്‍സന്റെ ദില്ലിയിലെ വീട്ടില്‍ നിന്നും 80,000 രൂപ പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത പണത്തിന്റെ വിശദാംശങ്ങള്‍ വില്സന് വെളിപ്പെടുത്തിയിട്ടില്ലെന്ന് കോടതിയില്‍ അറിയിച്ചു.
Discussion about this post