ഡല്‍ഹി: ജമ്മുകശ്മീരില്‍ ഗവര്‍ണ്ണര്‍ ഭരണം. ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടതോടെയാണ് ഗവര്‍ണര്‍ ഭരണത്തിന് അരങ്ങൊരുങ്ങിയത്.
പിഡിപി-ബിജെപി സഖ്യം പിരിഞ്ഞതിനെ തുടര്‍ന്ന മുഖ്യമന്ത്രി മെഹബൂബ മുഫ്ത് രാജിവെച്ചിരുന്നു . പ്രത്യേക സംസ്ഥാന പദവിയുള്ള ജമ്മു കാശ്മീരില്‍ നിലവിലുള്ള രാഷ്ട്രീയ സ്ഥിതിഗതികള്‍ വിശദീകരിച്ചു ഗവര്‍ണര്‍ രാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തര വകുപ്പിനും റിപ്പോര്‍ട്ടു നല്കി. ഇതിനു പിന്നാലെ സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്നുള്ള ശിപാര്‍ശ രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു.ഇതോടെ ജമ്മു കശ്മീരില്‍ എട്ടാം തവണയാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത്.
പത്തു വര്‍ഷത്തിനിടെ നാലാം തവണയാണ് ജമ്മു കാശ്മീരില്‍ ഗവര്‍ണര്‍ ഭരണം വരുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ ഭരണപ്രതിസന്ധിയുണ്ടായാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമ്പോള്‍, ഭരണഘടനയുടെ 370-ാം വകുപ്പ് കാശ്മീരിനു നല്‍കിയിരിക്കുന്ന പ്രത്യേക പദവി പ്രകാരമാണ് ജമ്മു കാഷ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്തെ പ്രത്യേക ഭരണഘടനയുടെ 92-ാം വകുപ്പനുസരിച്ചാണു ഗവര്‍ണര്‍ ഭരണം. ആറുമാസത്തേക്കാണു ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്നത്.
Discussion about this post