ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഗവര്‍ണ്ണര്‍ എന്‍ എന്‍ വോറയുടെ നേതൃത്വത്തില്‍ ഉന്നത തല സുരക്ഷ യോഗം. ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താന്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദിന്റെ അനുമതി ലഭിച്ച ഉടന്‍ തന്നെയാണ് ശ്രീനഗറില്‍ പ്രത്യേക യോഗം ചേരുന്നത്. ഗവര്‍ണര്‍ വോറയുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ഭരണനിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രാജ് ഭവനില്‍ നടക്കുന്ന യോഗത്തില്‍ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തും.
യോഗത്തില്‍ പങ്കെടുക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പട്ടിക
– ലഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിംഗ്, നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍
– ബി.ബി. വ്യാസ്, ചീഫ് സെക്രട്ടറി
– ലഫ്റ്റനെന്റ് ജനറല്‍ എകെ ഭട്ട്, ഗോസി 15 കോപ്സ്
– എസ്.പി.വീദ്, ഡി.ജി.പി
– ഉമാംഗ് നരൂല, പി.എസ് ഗവര്‍ണ്ണര്‍
– രാജ്കുമാര് ഗോയല്‍, പി.എസ് ഗവണ്മെന്റ്, ഹോം ഡിപ്പാര്‍ട്ട്മെന്റ്
– മുനീര്‍ അഹ്മദ് ഖാന്, എഡിജിപി, ഹോം ഗാര്‍ഡ്സ് ആന്‍ഡ് സെക്യൂരിറ്റി
– എജി മിര്‍, എഡിജിപി സിഐഡി
– രാഹുല്‍ റാസ്ഗോത്ര, ജെ.ഡി ഐബി,
– സുലിഫിക്കര് ഹസന്, ഐ.ജി.പി ഓപ്പറേഷന്‍സ്, സി.ആര്.പി.എഫ്
– രവീദെപ് സിംഗ് സാഹി, ഐ.ജി സി.ആര്.പി.എഫ്
-ഐജിപി കാശ്മീര്‍ ശ്യാം പ്രകാശ് പാനി
– ശ്രീനഗറിലെ സ്പെഷല്‍ ബ്യൂറോയിലെ അഡിറ്റ് കമ്മീഷണര്‍ നിതിന്‍ ജീത് സിംഗ്
ജനാധിപത്യ പാര്‍ട്ടിയുടെ (പി.ഡി.പി) സഖ്യത്തില്‍ നിന്ന് ബി.ജെ.പി പിന്മാറിയതിനെത്തുടര്ന്ന് മെഹബൂബ മുഫ്തി ജമ്മുകശ്മീര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു .ഇതിനെ തുടര്‍ന്നാണ് ഗവര്‍ണറുടെ ഭരണം വന്നത്.
Discussion about this post