കൂടുതല്‍ കേന്ദ്ര ദുരന്ത പ്രതികരണ സേനയായ എന്‍.ഡി.ആര്.എഫിനെ കേരളത്തിലേക്ക് അയക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായി രാജ്നാഥ് സിംഗ് സംസാരിച്ചു.
“എല്ലാവിധ സഹായവും കേന്ദ്രം നല്‍കുന്നുണ്ട്. മുഖ്യമന്ത്രിയുമായി ഞാന്‍ സംസാരിക്കുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.
ക്യാബിനറ്റ് സെക്രട്ടറി പി.കെ.സിന്‍ഹയുടെ നേതൃത്വത്തില്‍ കേന്ദ്ര യോഗവും നടക്കുന്നുണ്ട്. പ്രളയ ദുരിതത്തില്‍ മരിച്ചവരുടെ എണ്ണം 73 ആയി വര്‍ധിച്ചിട്ടുണ്ട്.
Discussion about this post