ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ കെട്ട് നിറച്ച് സന്നിധാനത്തേക്ക് പുറപ്പെട്ടു. ശബരിമലയില്‍ ആചാര ലംഘനം നടത്താന്‍ ചിലര്‍ ശ്രമിക്കുന്ന സാഹചര്യത്തിനിടെയാണ് ടീച്ചര്‍ ശബരിമലയിലേക്ക് പോകുന്നത്. ശബരിമല കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര് കുമാറും സന്നിധാനത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ ധാര്‍മികത അവശേഷിക്കുന്നുണ്ടെങ്കില്‍ രാജിവെച്ച് പുറത്ത് പോകണമെന്ന് ടീച്ചര്‍ അഭിപ്രായപ്പെട്ടിരുന്നു. ബാലറ്റിലൂടെ അധികാരത്തിലെത്തിയ അവസാന സി.പി.എം മുഖ്യമന്ത്രിയായി പിണറായി മാറുമെന്നും ടീച്ചര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പണം കണ്ടാലേ പിണറായി ചിരിക്കൂയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post