ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് യുവതികള്‍ പ്രവേശിച്ചാല്‍ നട അടച്ചിടുമെന്ന തന്ത്രി കണ്ഠര് മോഹനരുടെ നിലപാടിനെതിരെ വൈദ്യുതി മന്ത്രി എം.എം.മണി രംഗത്ത്. തന്ത്രി വെറും ശമ്പളക്കാരന് മാത്രമാണെന്ന് എം.എം.മണി അഭിപ്രായപ്പെട്ടു. ഇത് കൂടാതെ പന്തളം രാജകുടുംബത്തിനെതിരെയും മണി സംസാരിച്ചു. രാജവാഴ്ച കഴിഞ്ഞ വിവരം പന്തളം രാജാവ് മറന്നുപോകുന്നുവെന്ന് മണി പറഞ്ഞു. ഇത് ജനാധിപത്യത്തിന്റെ കാലമാണെന്ന് മണി ചൂണ്ടിക്കാട്ടി.
ഇതിന് മുമ്പ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനും തന്ത്രിയുടെ നിലപാടിനെതിരെ സംസാരിച്ചിരുന്നു. കടയടയ്ക്കുന്ന ലാഘവത്തോടെയാണ് തന്ത്രി നടയടയ്ക്കുന്ന കാര്യം പറഞ്ഞതെന്ന് സുധാകരന് പറഞ്ഞു. ശബരിമലയില്‍ പോകുന്നവരുടെ പൂര്‍വ്വ ചരിത്രം നോക്കേണ്ടതില്ലെന്നും ധൈര്യമുള്ളവര്‍ മാത്രം പോയാല്‍ മതിയെന്നും സുധാകരന് അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം കവനന്റ് നിയമമനുസരിച്ച് ക്ഷേത്രത്തെ സംബന്ധിക്കുന്ന വിഷയങ്ങളേപ്പറ്റി അന്തിമ തീരുമാനമെടുക്കാനുള്ള അവകാശം തന്ത്രിക്കാണെന്ന് പന്തളം കൊട്ടാരം വ്യക്തമാക്കി.
Discussion about this post