രാജ്യമെമ്പാടും പടക്കങ്ങളുടെ നിര്‍മാണവും വില്പനയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി തള്ളി. പരിസ്ഥിതിക്ക് യോജിച്ച പടക്കങ്ങള്‍ പൊടിക്കാന്‍ സുപ്രീംകോടതി അനുമതി നല്കി. ദീപാവലിക്ക് രാത്രി 10 മണിവരെ പടക്കം പൊട്ടിക്കാം . ക്രിസ്തുമസ് ന്യൂ ഇയര്‍ രാത്രികളില്‍ 11.45 മുതല്‍. 1230 വരെ പടക്കം പൊട്ടിക്കാം . അതേ സമയം പടക്കങ്ങളുടെ ഓണ്‍ലൈന്‍ വില്പന കോടതി നിരോധിച്ചു.ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വായുമലിനീകരണം നിയന്ത്രിക്കാന്‍ പടക്കനിര്മ്മാണത്തിനു കടിഞ്ഞാണ്‍ ഇടണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്.
Discussion about this post