ശബരിലമയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് യുവതികള്‍ പ്രവേശിച്ചാല്‍ നട അടച്ചിടുമെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തിലെ അവകാശങ്ങളെപ്പറ്റി സംസാരിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്. ക്ഷേത്രം അടക്കാനും തുറക്കാനുമുള്ള അധികാരം ദേവസ്വം ബോര്‍ഡിന് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ദേവസ്വത്തിന്റെ സ്വത്താണ് ക്ഷേത്രമെന്നും അതില്‍ മറ്റാര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് എല്ലാവരും ഉള്‍ക്കൊള്ളണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എന്നാല്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ ചില്ലിക്കാശ് പോലും എടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
അതേസമയം പന്തളം രാജകുടുംബത്തിന് ശബരിമല ക്ഷേത്രത്തിന് മേല്‍ അവകാശമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 1949ലെ കവനന്റ് അനുസരിച്ച് ക്ഷേത്രത്തിന് മേല്‍ പന്തളം രാജകുടുംബത്തിന് അവകാശമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കവനന്റില്‍ പന്തളം രാജകുടുംബം കക്ഷിയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ അവകാശവാദങ്ങള്‍ ആരും ഉന്നയിക്കേണ്ടതില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് കൂടാതെ സുപ്രീം കോടതി വിധി മറികടക്കാന്‍ വേണ്ടി തന്ത്രിമാരും പരികര്മ്മികളുമെടുത്ത നടപടി അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
സുപ്രീ കോടതി വിധി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ തീരുമാനങ്ങള്‍ വരുമ്പോള്‍ തുടക്കത്തില്‍ എല്ലാവരും അതിനെ ഉള്‍ക്കൊണ്ടു എന്ന് വരില്ലായെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ശബരിമലയില്‍ ചിലര്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവര്‍ പോലീസിനെ വര്ഗ്ഗീയവല്ക്കരിക്കാന് ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ‘പോലീസ് ജാതിയും മതവും നോക്കിയല്ല പ്രവര്‍ത്തിക്കുന്നത്. സ്ത്രീകള്‍ക്ക് പോലീസിന് സംരക്ഷണം നല്കാതിരിക്കാനാവില്ല,’ അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ അയ്യപ്പ വിശ്വാസിയായ ഒരു പോലീസ് ഉദ്യോഗസ്ഥന് ദര്‍ശനത്തിനെത്തിയത് ചിലര്‍ ദുര്‍വ്യാഖ്യാനിക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post