തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിവാദത്തില്‍ സംസ്ഥാനത്ത് മുഴുവന്‍ ഒന്‍പത് ജില്ലകളില്‍ നടക്കുന്ന വിശദീകരണയോഗങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കും. ആദ്യം മൂന്ന് ജില്ലകളില്‍ പിണറായി വിജയന് പങ്കെടുക്കുമെന്നായിരുന്നു പാര്‍ട്ടി തീരുമാനം. എന്നാല്‍ നാമജപ പ്രതിഷേധവും അതേ തടുര്‍ന്നുള്ള ഭക്തരുടെ അറസ്റ്റും സംസ്ഥാനത്തെ സ്ഥിതിഗതികളില്മ മാറ്റം വരുത്തിയതായാണ് സിപിഎം കണക്കുകൂട്ടല്‍
ശബരിമല യുവതി പ്രവേശനത്തില്‍ കാര്ക്കശ്യബുദ്ധിയോടെയാണ് പിണറായി പെരുമാറുന്നതെന്ന് സിപിഎം ഉള്‍പ്പെടെയുള്ള മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെ പ്രതികരണം. പത്തനംതിട്ടയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ കടന്നാക്രമണം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടുക്കും അതേ തീവ്രതയില്‍ മുന്നോട്ട് കൊണ്ടുപോകാനാണ് സിപിഎം തീരുമാനം. ആലപ്പുഴയും കാസര്‍കോടും ഇടുക്കിയും വയനാടും മലപ്പുറവും ഒഴിച്ചുള്ള ജില്ലകളിലെല്ലാം മുഖ്യമന്ത്രി പ്രസംഗിക്കും.
Discussion about this post