നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പോലിസ് സുരക്ഷയില്‍ തൃപ്തി ദേശായിയെ ശബരിമലയില്‍ എത്തിക്കില്ലെന്ന നിലപാടില്‍ പോലിസ്. നിലയ്ക്കലിലെത്തിയാല്‍ സുരക്ഷ നല്കാന് തയ്യാറാണെന്ന് പോലീസ് തൃപ്തിയെ അറിയിച്ചിട്ടുണ്ട്. പോലിസ് വാഹനത്തില്‍ തൃപ്തിയെ വിമാനത്താവളത്തില്‍ നിന്ന് മാറ്റാനുള്ള നീക്കം പ്രതിഷേധക്കാര്‍ എതിര്‍ത്തതോടെയാണ് പോലിസ് ഈ നിലപാടില്‍ എത്തിയത്.
പോലിസുമായി സഹകരിക്കാന്‍ തയ്യാറാണെന്നും, പോലിസ് പറയുന്നിടത്ത് താമസിക്കാന്‍ തയ്യാറാണെന്നും തൃപ്തി ദേശായി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് വലിയ തകത്തിലുള്ള സുരക്ഷ നല്‍കേണ്ടതില്ലെന്നാണ് പോലിസ് തീരുമാനം.
തൃപ്തി ദേശായിയുടെ സുരക്ഷ സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നാണ് ഡിജിപി ലോകനാഥ് ബെഹ്റ പറയുന്നത്. എന്നാല്‍ ശബരിമലയില്‍ തൃപ്തി ദേശായിയെ പോലിസ് എത്തിച്ചാല്‍ അത് വലിയ പ്രതിഷേധത്തിന് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. നിലയ്ക്കലില്‍ എത്തി മല ചവിട്ടാന്‍ സുരക്ഷ നല്കണമെന്നാവശ്യപ്പെട്ടാല് അപ്പോള്‍ അത് പരിഗണിക്കാമെന്നാണ് പോലിസ് വൃത്തങ്ങള്‍ പറയുന്നത്. ഇതിനിടെ വിമാത്താവള സുരക്ഷ പരിഗണിച്ച് തൃപ്തി ദേശായിയെ കസ്റ്റഡിയിലെടുത്ത് സിആര്‍പിഎഫ് തിരിച്ചയാക്കാനുള്ള നീക്കം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
പുലര്‍ച്ചെ 4.45 ഓടെ ;ഇന്‍ഡിഗോ വിമാനത്തിലാണ് തൃപ്തിയും സംഘവും പൂണെയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയത്. എന്ത് വന്നാലും ശബരിലയില്‍ കയറിയിട്ടെ മടങ്ങുകയുള്ളുവെന്ന നിലപാടിലാണ് തൃപ്തി ദേശായി.ഇതിനായി കേരളത്തില്‍ തങ്ങാന്‍ തയ്യാറാണെന്നും അവര്‍ പറയുന്നു. വിമാനത്താവളത്തില്‍ നിന്ന് തൃപ്തി ദേശായിയെ പുറത്തേത്തിക്കാനുള്ള നീക്കവും പ്രതിഷേധം മൂലം നടന്നിട്ടില്ല. ഇവരെ പോലിസ് വാഹനത്തിലല്ലാതെ ഹോട്ടലിലേക്കോ മറ്റോ മാറ്റാനാവില്ല എന്നതും പോലിസിനെ കുഴക്കുന്ന കാര്യമാണ്.
Discussion about this post