തൃപ്തി ദേശായിയും സംഘവും സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് പോലീസില്‍ പരാതി.യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ.കെ.പി പ്രകാശ് ബാബുവാണ് നെടുമ്പാശേരി പോലീസില്‍ പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമം 295 A, 163 A വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയത്.
തൃപ്തി ദേശായിയും കൂടെയുള്ള യുവതികളും ശബരിമലയിലെ ആചാരത്തിന്റെ ഭാഗമായ കറുപ്പ് വസ്ത്രം, ഇരുമുടികെട്ട്, വ്രതാനുഷ്ടാനം തുടങ്ങിയവ ഒന്നും തന്നെ ഇല്ലാതെയാണ് ക്ഷേത്ര ദര്‍ശനത്തിന് എത്തിയിരിക്കുന്നത്.ഹിന്ദു മതാചാരങ്ങളെയും മതവിശ്വാസത്തെയും വെല്ലുവിളിക്കണം എന്ന് മുന്‍കൂട്ടി ഗൂഢാലോചന നടത്തിയാണ് സംഘം നെടുമ്പാശ്ശേരിയില്‍ എത്തിയിരിക്കുന്നത്. അവരുടെ പ്രവര്‍ത്തി സാമുദായിക കലാപം ഉണ്ടാക്കുന്നതിനും പ്രത്യേക സാമൂഹിക വിഭാഗത്തിന്റെ മതപരമായ ആചാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്നതുമാണ് എന്ന് പരാതിയില്‍ പറയുന്നു.
Discussion about this post