1971ല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടന്ന യുദ്ധത്തില്‍ സുപ്രധാന പങ്ക് വഹിച്ച ബ്രിഗേഡിയര്‍ കുല്‍ദീപ് സിംഗ് ചന്ദ്പുരി അന്തരിച്ചു. ഇന്ന പുലര്‍ച്ചെ ചണ്ഡീഗഡിന് സമീപമുള്ള മൊഹാലിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന് മഹാവീര്‍ ചക്ര പുരസ്കാരം ലഭിച്ചിരുന്നു. ജര്‍മ്മനിയിലുള്ള അദ്ദേഹത്തിന്റെ മകന് വന്നതിന് ശേഷമായിരിക്കും അന്ത്യകര്‍മ്മങ്ങള്‍ നിര്വ്വഹിക്കുകായെന്ന് അദ്ദേഹത്തിന്റെ മകന് ഹര്‍ദീപ് സിംഗ് ചന്ദ്പുരി വ്യക്തമാക്കി.
1971 ഡിസംബര്‍ 5, 6 എന്നീ തീയ്യതികളില്‍ ലോഞ്ചിവാല, രാംഗര്‍ തുടങ്ങിയ പ്രദേശങ്ങള്‍ വീണ്ടെടുക്കാനായി ഇന്ത്യ നീക്കം നടത്തിയിരുന്നു. അതില്‍ ഒരു പ്രധാന പങ്ക വഹിച്ചയാളായിരുന്നു ബ്രിഗേഡിയര്‍ കുല്‍ദീപ് സിംഗ് ചന്ദ്പുരി.
അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു ‘ബോര്‍ഡര്‍’ എന്ന ചിത്രം നിര്‍മ്മിച്ചത്. ഇതില്‍ അദ്ദേഹത്തെ അവതരിപ്പിച്ചത് ബോളിവുഡ് നടനായ സണ്ണി ഡിയോളായിരുന്നു.
Discussion about this post