അയ്യപ്പ ഭക്തര്‍ക്ക് രാത്രിക്ക് പുറമെ പകലും നിയന്ത്രണവുമായി കേരളാ പോലീസ്. നിലവില്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ രണ്ട് മണി വരെ തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്ത് നിയന്ത്രണമുണ്ടായിരിക്കും. സുരക്ഷാ കാരണങ്ങളാലാണിതെന്ന് പോലീസ് വ്യക്തമാക്കുന്നു.
ശബരിമല നട പന്ത്രണ്ട് മണിക്ക് അടച്ചതിന് ശേഷം രണ്ട് മണി വരെ ഭക്തരെ ആരെയും തന്നെ സന്നിധാനത്തേക്ക് കടത്തി വിടുന്നതല്ല. നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് ഒരു മണിക്ക് മാത്രമായിരിക്കും കെ.എസ്.ആര്.ടി.സിയുടെ സര്‍വ്വീസ് ഉണ്ടാകുക.
പോലീസ് മുന്‍കൂട്ടി തീരുമാനിച്ചതാണ് ഈ നിയന്ത്രണമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ പോലീസിന്റെ കടുത്ത നിയന്ത്രണങ്ങള്‍ മൂലം ശബരിമലയില്‍ ഭക്തരുടെ എണ്ണത്തില്‍ വലിയ കുറവാണുണ്ടായിരിക്കുന്നത്.
Discussion about this post