അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടിലെ ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മിഷേലിനെ സിബിഐ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് തുടങ്ങി.
3600 കോടി രൂപയുടെ നടക്കാതെ പോയ ഇടപാടില്‍ ആര്‍ക്കൊക്കെയാണ് 300 കോടി രൂപ കോഴപ്പണം നല്‍കിയതെന്ന് സിബിഐക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതു സംബന്ധിച്ചാണ് പ്രധാനമായും ചോദ്യം ചെയ്യല്‍.
ഇടപാടുമായി നേരത്തെ ഇതുമായി ബന്ധപ്പെട്ട് നിരവധി രേഖകള്‍ സിബിഐ കണ്ടെത്തിയിരുന്നു. മിഷേലിന്റെ ഒരു ഡയറിയാണ് ഇതില്‍ പ്രധാനം. ഇതില്‍ സ്വന്തം കയ്യക്ഷരത്തില്‍ പണം കൊടുത്തവരുടെ പേരുകള്‍ ചുരുക്കിയെഴുതിയിട്ടുണ്ട്. ഫാമിലി, എപി, ബിയുആര്‍, പിഒഎല്‍ എന്നിങ്ങനെയാണ് ഡയറിയില്‍ എഴുതിയിട്ടുള്ളത്. ഇത് ആരൊക്കെയാണെന്നാണ് സിബിഐ അന്വേഷിക്കുന്നത്.
Discussion about this post