അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ കരാറിന്റെ ഇടനിലക്കാരനായ കൃസ്റ്റ്യന്‍ മിഷേല്‍ ജയിംസിനെ ബന്ധപ്പെടാനും സംസാരിയ്ക്കാനും ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരെ അനുവദിയ്ക്കണമെന്ന് അപേക്ഷിച്ച് ബ്രിട്ടണ്.
കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ കാലത്ത് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അഴിമതിയുണ്ടെന്ന് ആരോപണത്തിലാണ് കൃസ്റ്റ്യന്‍ മിഷേല്‍ ജയിംസ് എന്ന ഇടനിലക്കാരനെ അറസ്റ്റ് ചെയ്തത്. യൂ ഏ ഈയില്‍ ജീവിയ്ക്കുകയായിരുന്ന ഇയാളെ ഇന്ത്യാ ഗവണ്മെന്റ് മുന്‍കൈയ്യെടുത്ത് അറസ്റ്റ് ചെയ്ത് ഇന്ത്യയിലേക്ക് കൊണ്ടുവരികയായിരുന്നു.
നയതന്ത്ര ഉദ്യോഗസ്ഥരെ കൃസ്റ്റ്യന്‍ മിഷേല്‍ ജയിംസിനെ ബന്ധപ്പെടാന്‍ അനുവദിയ്ക്കണം എന്നുള്ള ബ്രിട്ടീഷ് ഗവണ്മെന്റില് നിന്നുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. വിയന്ന കണ്വെന്ഷന് വച്ചുള്ള സാധാരണ നടപടിക്രമം മാത്രമാണിതെന്നും നിയമനടപടികള്‍ പൂര്‍ത്തിയായാല്‍ അതില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം കോണ്‍ഗ്രസ്സ് നേതാവായ അഡ്വക്കേറ്റ് അല്‍ജോ കെ ജോസഫ് കൃസ്റ്റ്യന്‍ മിഷേല്‍ ജയിംസിനു വേണ്ടി കോടതിയില്‍ ഹാജരായിരുന്നു. യൂത്ത് കോണ്‍ഗ്രസ്സ് നാഷണല്‍ ലീഗല്‍ ടീം അംഗമാണ് അഡ്വ അല്‍ജോ കേ ജോസഫ്. ഇത് പാര്‍ട്ടിയുമായി ആലോചിച്ചിരുന്നില്ല എന്ന് പറഞ്ഞെങ്കിലും വിവാദമായതോടെ അഡ്വക്കേറ്റ് അല്‍ജോ കെ ജോസഫിനെ കോണ്‍ഗ്രസ്സില്‍ നിന്ന് സസ്പെന്റ് ചെയ്തു .
Discussion about this post