സമുദ്രനിരപ്പില്‍ നിന്ന് 18000 അടി ഉയരത്തിലുള്ള സിയാച്ചിന്‍ ഹിമപ്പരപ്പില്‍ കുടുങ്ങിപ്പോയ ഹെലിക്കോപ്റ്റര്‍ അവിടെനിന്നും ഇന്ത്യന്‍ കരസേനാംഗങ്ങളും എഞ്ചിനീയര്‍മാരും ചേര്‍ന്ന് വീണ്ടെടുത്തു. ഇത്രയും ഉയരത്തില്‍ കുടുങ്ങിപ്പോകുന്ന ഒരു ഹെലിക്കോപ്റ്റര്‍ വീണ്ടെടുക്കുന്നത് ലോകത്താദ്യമായാണ്.
ഇന്ത്യന്‍ കരസേനയുടെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലിക്കോപ്റ്റര്‍ ആയ ധ്രുവ് ആണ് ഇക്കഴിഞ്ഞ ജനുവരിയില്‍ സിയാച്ചിന്‍ ഹിമപ്പരപ്പില്‍ കുടുങ്ങിപ്പോയത്. ഹെലിക്കോപ്റ്ററിനെ പൈലറ്റ് മഞ്ഞില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യിച്ചെങ്കിലും അവിടേനിന്ന് ബേസ് ക്യാമ്പിലുള്ള ഹെലിപ്പാഡിലെത്തിയ്ക്കാന് ഇതുവരെ കഴിഞ്ഞിരുന്നില്ല. കുടുങ്ങിപ്പോയ ഹെലികോപ്ടറിനു മുകളില്‍ കനത്ത ഹിമപാതമുണ്ടായി മഞ്ഞില്‍ മുങ്ങിപ്പോയതുകൊണ്ട് അവിടെനിന്ന് നീക്കാന്‍ കൂടൂതല്‍ പ്രയാസമായി.
സേനയിലെ സാങ്കേതികവിദഗ്ധരുടേയും വൈമാനികരുടേയും നിരന്തരമായ പരിശ്രമം കൊണ്ട് ഹെലിക്കോപ്റ്ററില്‍ കേടായ ഭാഗങ്ങള്‍ക്ക് പകരം പുതിയ ഭാഗങ്ങള്‍ ഘടിപ്പിച്ച് അതിനെ സിയാച്ചിന്‍ ഹെലിപ്പാഡില്‍ എത്തിയ്ക്കുകയായിരുന്നു. 18000 അടി ഉയരത്തില്‍ നടന്ന ഈ വീണ്ടെലുക്കലോടെ ഇന്ത്യന്‍ സുരക്ഷാസേനയ്ക്ക് ഏത് പരിസ്ഥിതിയിലും പ്രവര്‍ത്തിയ്ക്കാനാവശ്യമായ കരുത്തുണ്ടെന്ന് തെളിയിച്ചിരിയ്ക്കുകയാണെന്ന് പ്രതിരോധവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
Discussion about this post